സർവ്വം കൃഷ്ണമയം
This all is well thoughtful approach to keep the “Product life cycle” always in the Growth Stage.
- Different 'Geeta Resources' are held at various levels for Sadhaks as well as the Sevis
- Regular updation in the course material
FLOW OF IDEA : This Fluid and Flexible approach has enabled the EVERLASTING “GROWTH STAGE” of the Program.
FOR THE SADHAKS, BY THE SADHAKAS & OF THE SADHAKAS: This is the Main Management MOTTO of the Program.
- Dinesh Pandita, Delhi
ജനിമൃതിദുഃഖങ്ങളകലുന്നു ഭഗവാനേ
തിരുവായ്മൊഴികളുൾക്കൊണ്ടിടുമ്പോൾ
സകലജഗത്തിനും നാഥനാം കൃഷ്ണാ നിൻ
കഴലിണ മാത്രമാണെന്നാശ്രയം.
സുഖദുഃഖഭേദങ്ങളില്ലെന്റെ ചിന്തയിൽ
സമമായി നിന്ദാസ്തുതികളെല്ലാം
നിർമ്മമമാകുന്നെൻ ഹൃദയവികാരങ്ങൾ
തവഭക്തിയിൽ ചിത്തമാമഗ്നമായ്
ശത്രുവും മിത്രവുമില്ലെനിക്കവിടുത്തെ
ഭക്തരെല്ലാം സ്വന്തബന്ധുക്കളായ്
സകലചരാചരത്തിങ്കലുമവിടുത്തെ
പ്രകടമായ് കാണുന്നെന്നന്തരംഗം.
ഭഗവദ്ഗീതയാമമൃതു രുചിച്ചെന്റെ
വികലമാം ചിന്തകൾ നിർമ്മലമായ്
പാർത്ഥനുമാത്രമല്ലഖില ലോകത്തിനും
വഴിതെളിയ്ക്കൂ ധർമ്മജ്ഞാനമേ നീ
- Lathika P, Ernakulam
[running footer: page number 47 in a lotus]
